പെരിന്തൽമണ്ണ: യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് വനിതാ പ്രവർത്തകരും രംഗത്ത്.
പെരിന്തൽമണ്ണയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും വോട്ട് അഭ്യർഥനയുമായി വനിത കൾ രംഗത്തെത്തി. വനിതകളുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയിലെ മുഴുവൻ ബൂത്തുകളിലും കുടുംബ യോഗങ്ങളും നടന്നുവരുന്നു.
വനിതാലീഗ് പ്രസിഡന്റ് വഹീത കാരാടൻ, സെക്രട്ടറി ഹുസൈന നാസർ, ട്രഷറർ കെ.പി. ആസ്യ മുൻസിപ്പൽ കൗണ്‍സിലർമാരായ മൈമൂന, ജാനബിൻത്ത്, റജീന ഷൈജൽ, ഷാജിത തൊണ്ണംതൊടി, സി.കെ സുഹ്റ, റംല സ്രാന്പിക്കൽ, എ.വി മുംതസ്, ആത്തിക്ക, ആയിഷ, ജുമൈ, ഷാജിദ കിഴിശേരി, നദീറ ഫാറൂഖ് എന്നിവർ നേതൃത്വം നൽകി.
യുഡിഎഫ് വനിതാ പ്രവർത്തകരും പ്രചാരണ തിരക്കിൽ
12:31 AM Apr 05, 2017 | Deepika.com