മലപ്പുറം: ഉപതെരഞ്ഞെടുപ്പുമാ യി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ ചെലവ് സംബന്ധിച്ച പ്രതിദിന അക്കൗണ്ട് ബുക്കിന്റെ രണ്ടാംഘട്ട പരിശോധന തുടങ്ങി . ചെലവു നിരീക്ഷിക്കുന്നതിനുള്ള എക്സ്പെൻഡിച്ചർ ഒബ്സർവർ പുഷ്കൽ ഉപാധ്യായയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.തെരഞ്ഞെടുപ്പിനു മുന്പ് മൂന്നു ഘട്ടങ്ങളിലായാണ് സ്ഥാനാർഥികളുടെ പ്രതിദിന കണക്ക് പരിശോധിക്കുക. ആദ്യഘട്ട പരിശോധന നേരത്തെ പൂർത്തിയാക്കിയിരുന്നു. മൂന്നാംഘട്ട പരിശോധന പത്തിനു നടക്കും.
പരിശോധനയിൽ എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് നോഡൽ ഓഫീസർ എൻ. സന്തോഷ്കുമാർ പങ്കെടുത്തു.
സ്ഥാനാർഥികളുടെ രണ്ടാംഘട്ട കണക്ക് പരിശോധന തുടങ്ങി
12:31 AM Apr 05, 2017 | Deepika.com