പോ​ളി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം ഇ​ന്നു തു​ട​ങ്ങും

12:31 AM Apr 05, 2017 | Deepika.com
മ​ല​പ്പു​റം: മ​ല​പ്പു​റം ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളി​ംഗ് ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം ഇന്നു ​തു​ട​ങ്ങും. അ​ഞ്ച്, ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ലാ​യി മ​ണ്ഡ​ല​ത്തി​ലെ ഒ​ന്പ​തു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ. ഓ​രോ കേ​ന്ദ്ര​ത്തി​ലും രാ​വി​ലെ 10 നും ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നു​മാ​യി ര​ണ്ടു സെ​ഷ​നു​ക​ളി​ലാ​യി മൂ​ന്നു ബാ​ച്ചു​ക​ൾ​ക്ക് വീ​തം പ​രി​ശീ​ല​നം ന​ൽ​കും. മ​ണ്ഡ​ല​ത്തി​ലെ ആ​കെ 1175 പോ​ളി​ങ്ങ് ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. ഓ​രോ പോ​ളി​ംഗ് ബൂ​ത്തി​ലും ഒ​രു പ്രി​സൈ​ഡി​ങ്ങ് ഓ​ഫീ​സ​റും മൂ​ന്നു പോ​ളി​ംഗ് ഓ​ഫീ​സ​ർ​മാ​രും അ​ട​ക്കം നാ​ല് പേ​രാ​ണ് ജോ​ലി​ക്കു​ണ്ടാ​കു​ക.
1200 ൽ ​കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള ബൂ​ത്തി​ൽ അ​ഞ്ച് പേ​ർ ജോ​ലി​ക്കു​ണ്ടാ​കും. മൊ​ത്തം ആ​വ​ശ്യ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് പു​റ​മെ 20 ശ​ത​മാ​നം പേ​രെ ക​രു​ത​ൽ വി​ഭാ​ഗ​ത്തി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കു​മു​ള്ള ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​ന​വും നി​യോ​ജ​ക മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നി​യ​മ​ന ഉ​ത്ത​ര​വും ന​ൽ​കി​യി​ട്ടു​ണ്ട്.