പുക്കോട്ടുംപാടം: അമരന്പലം പഞ്ചായത്തിലെ നാലാം വാർഡ് പ്രദേശത്ത് നേരിടുന്ന കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി ഡിവൈഎഫ്ഐ പന്നിക്കുളം യൂണിറ്റും സിപിഎം കാരക്കുളം ബ്രാഞ്ചും സംയുക്തമായി കുടിവെള്ള വിതരണം നടത്തി.
സിപിഎം അമരന്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ശിവാത്മജൻ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം ഗംഗാദേവി അധ്യക്ഷത വഹിച്ചു.
പി.കെ. വിവേക്, കെ.കറപ്പൻ, സുജീഷ് മഞ്ഞളാരി എന്നിവർ പ്രസംഗിച്ചു.
മുഹമ്മദ് റാഫി, എൻ.മിനി, പി. ഉനൈസ് എന്നിവർ നേതൃത്വം നൽകി. സി.പി. സത്യൻ സ്വാഗതം പറഞ്ഞു.
കുടിവെള്ള വിതരണം നടത്തി
12:30 AM Apr 05, 2017 | Deepika.com