മഞ്ചേരി: ഏപ്രിൽ ആറിന് നടത്താനിരുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂണിറ്റിന്റെ ദ്വൈവാർഷിക ജനറൽ ബോഡിയും 2017-19 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പും മഞ്ചേരി മുൻസിഫ് കോടതി തടഞ്ഞു.
വ്യാപാരികളായ കാരാശേരി ഫിറോസ് ബാബു, ചെർളയിൽ അബ്ദുൾസലാം, പൂവിൽപെട്ടി അബ്ദുൾ സലീം എന്നിവർ നിലവിലെ ഭാരവാഹികളായ കെ.നിവിൽ ഇബ്രാഹിം, എം.പി.എ ഹമീദ് കുരിക്കൾ, പറന്പൻ സക്കീർ ഹുസൈൻ, മൊയ്തീൻകുട്ടി എന്ന കുഞ്ഞാവു ഹാജി, തോട്ടതൊടി അബ്ദുൾ മജീദ്, എം കുഞ്ഞിമുഹമ്മദ്, അബ്ദുള്ള എന്ന ഇ.കെ ചെറി എന്നിവരെ എതിർ കക്ഷികളാക്കി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നിയമവിരുദ്ധവും സംഘടനയുടെ ഭരണഘടനയ്ക്ക് എതിരുമാണെന്ന് കാണിച്ചാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.
അന്യായക്കാർക്കു വേണ്ടി അഭിഭാഷകരായ പി.ജി മാത്യു, ലക്ഷ്മി കൃഷ്ണയ്യർ എന്നിവർ ഹാജരായി.
വ്യാപാരികളുടെ വാർഷിക ജനറൽ ബോഡി കോടതി തടഞ്ഞു
12:30 AM Apr 05, 2017 | Deepika.com