പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് ജനറൽബോഡിയും വിരമിക്കുന്ന സെക്രട്ടറിയും സെന്റ് ജോസഫ്സ് സ്കൂൾ പുത്തനങ്ങാടി പ്രിൻസിപ്പലുമായ ഫാ. മനോജ് വെട്ടംതടത്തിലിന് യാത്രയയപ്പും നൽകി.
പാഠ്യവിഷയങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകി ഈ വർഷം മുതൽ സിബിഎസ്ഇ നടപ്പാക്കുന്ന നൂതന മൂല്യനിർണയ രീതി വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുമെന്ന് ജനറൽ ബോഡി വിലയിരുത്തി. സഹോദയ സംസ്ഥാന ട്രഷറർ എം. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്യുകയും ഉപഹാര സമർപ്പണം നിർവഹിക്കുകയും ചെയ്തു. പ്രസിഡന്റ് എം.ജൗഹർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജോജി പോൾ സഹോദയ സ്കൂൾ കോംപ്ലക്സ്ഭാരവാഹികളായ പി. നിസാർഖാൻ, ഡോ. എ. സൈത്, ഫാ. മനോജ് വെട്ടംതടത്തിൽ, നിർമല ചന്ദ്രൻ, സിസ്റ്റർ ആൻസില ജോർജ്, കേണൽ സണ്ണി തോമസ്, വിനീത. വി നായർ, എ. ശ്രീകല, ജോബിൻ സെബാസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
സിബിഎസ്ഇ പുതിയ മൂല്യനിർണയം ഗുണനിലവാരം വർധിപ്പിക്കും: സഹോദയ സ്കൂൾ കോംപ്ലക്സ്
12:30 AM Apr 05, 2017 | Deepika.com