ഓ​ട്ടി​സം ബോ​ധ​വ​ത്കര​ണ ദി​നാ​ച​ര​ണം

12:30 AM Apr 05, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ : റി​ച്ച് ലോ​ക ഓ​ട്ടി​സം ബോ​ധ​വ​ത്കര​ണ ദി​നാ​ച​ര​ണം ന​ട​ത്തി. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഓ​ട്ടി​സം ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള ലൈ​റ്റ് ഇ​റ്റ് അ​പ്പ് ബ്ലൂ ​കാ​ന്പ​യി​ൻ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി റി​ച്ചി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
റി​ച്ചി​ന്‍റെ സ്ഥാ​പ​ന​വും അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പ്പാല​വും റി​ച്ചി​ന്‍റെ പ​രി​സ​ര​ങ്ങ​ളും അ​ങ്ങാ​ടി​പ്പു​റം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഓ​ട്ടി​സ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക നി​റ​മാ​യ നീ​ല​യി​ൽ മു​ങ്ങി​യ​പ്പോ​ൾ ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ളോ​ടും അ​വ​രു​ടെ കു​ടും​ബ​ത്തോ​ടും ഒ​രു നാ​ട് മു​ഴു​വ​ൻ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ഴ്ച​യാ​യി മാ​റി. ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ട്ടി​സ​ത്തി​ന്‍റെ ജ​നി​ത​ക​വ​ശ​ങ്ങ​ൾ വി​ഷ​യ​ത്തി​ൽ കൊ​ച്ചി എ​യിം​സി​ലെ ഹ്യൂ​മ​ൻ സൈ​റ്റോ​ജ​ന​റ്റി​ക്സ് വി​ഭാ​ഗം ഗ​വേ​ഷ​ക ശാ​സ്ത്ര​ജ്ഞ ഡോ. ​സ​റീ​ന ഹം​സ സെ​മി​നാ​ർ ന​യി​ച്ചു. ന​വ​ജാ​ത ശി​ശു​വി​ദ​ഗ്ധ ഡോ.​വി​ദ്യ രാം​ദാ​സ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.
അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് മെം​ബ​റും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ യു.​ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ച്ച് ജോ​യി​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഹ​സീ​ന സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​ന​ത്ത് ഹം​സ (റി​ച്ച് ഡ​യ​റ​ക്ട​ർ) ഡോ.​രാം​ദാ​സ്, ഡോ.​വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.