പെരിന്തൽമണ്ണ: ഗാർഹിക ആവശത്തിനു സ്വകാര്യ കുഴൽക്കിണർ കുഴിക്കുന്നതു വിലക്കിക്കൊണ്ടുള്ള കളക്ടറുടെ ഉത്തരവ് പിൻവലിച്ചു.
കടുത്ത വരൾച്ച നേരിടുന്ന സാഹചര്യത്തിലാണ് കളക്ടർ കുഴൽക്കിണർ കുഴിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായതിനാൽ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഭൂഗർഭ ജലവകുപ്പ് എൻഒസിയില്ലാതെ തന്നെ ഗാർഹിക ആവശ്യത്തിനായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ അന്വേഷണം നടത്തി ബോധ്യപ്പെടുന്ന പക്ഷം കിണർ കുഴിക്കാൻ അനുമതി നൽകാം.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നേരത്തെ കിണർ കുഴിക്കുന്നത് വിലക്കി നൽകിയ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് കുഴൽകിണർ കുഴിക്കുന്നതിനുള്ള വിലക്ക് നീക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തന്നെ പുതിയ സർക്കുലർ ഇറക്കിയത്.
കുഴൽക്കിണർ വിലക്ക് നീക്കി
12:24 AM Apr 04, 2017 | Deepika.com