നിലന്പൂർ: ചുങ്കത്തറ പൂക്കോട്ടുമണ്ണയിലെ ചൂരക്കണ്ടി മുത്തപ്പൻകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം വിവിധ പരിപാടികളോടെ നാളെ നടക്കും.
കഴിഞ്ഞ 30-നാണ് പൂദരം കൊടിയേറിയത്. തുടർന്നുള്ള ആറു ദിവസങ്ങളിൽ വിശേഷാൽപൂജകൾ നടന്നുവരുന്നു.
നാളെ രാവിലെ നാലിന് പള്ളിയുണർത്തൽ, അഞ്ചിന് ഗണപതിഹോമം, ഒൻപതിന് കുടവരവ്, ഉച്ചയ്ക്ക് പ്രസാദ ഉൗട്ട്, ഉച്ചകഴിഞ്ഞ് മൂന്നിന് പകൽപ്പൂരം, തുടർന്ന് കാഴ്ചശീവേലി, അഞ്ചിന് രാജരാജേശ്വരി പൂജ, രാത്രി എട്ടിന് ഇരട്ടത്തായന്പക, പത്തിന് സാംസ്കാരിക സദസ്, 11 ന് ഗാനമേള എന്നിവ നടക്കും.
പുലർച്ചെ രണ്ടിന് ആറാട്ട് കഴിഞ്ഞ് പാലക്കൊന്പിലേക്ക് എഴുന്നെള്ളത്തുണ്ടായിരിക്കും. മൂന്നരക്ക് കരിമരുന്ന് പ്രയോഗത്തിനു ശേഷം ആറിന് ഉത്സവം കൊടിയിറക്കവും ആറരക്ക് ഗുരുതിതർപ്പണത്തോടെ സമാപനവും നടക്കും.
ചൂരക്കണ്ടി പൂരം
12:24 AM Apr 04, 2017 | Deepika.com