ചാലക്കുടി: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നിന്നും പ്രദക്ഷിണമായി കൊണ്ടുവന്ന വചനദ്യോതിയും ബൈബിളും വചനപ്പന്തലിൽ പ്രതിഷ്ഠിച്ചതോടെ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ചാലക്കുടി മരിയൻ ബൈ
ബിൾ കണ്വൻഷൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ.ജോസ് പാലാട്ടി, മുൻ വികാരി ഫാ. ജോസ് മാളിയേക്കൽ, ചാലക്കുടി തിരുകുടുംബ ദേവാലയം വികാരി ഫാ. ജോണ്സണ് പങ്കേത്ത്, അസി.വികാരി ഫാ. ഫ്രാൻസണ്‍ തന്നാടൻ, ഫാ. ലിന്റോ പാറേക്കാടൻ എന്നിവർ സന്നിഹിതരായിരുന്നു. കണ്വൻഷൻ നയിക്കുന്നത് ബ്രദർ സന്തോഷ് കരുമത്രയുടെ നേതൃത്വത്തിൽ
ഉള്ള തൃശൂർ ഷെക്കെയ്ന മിനിസ്ട്രിയാണ്.
ഇന്നലെ തുടങ്ങിയ കണ്വൻഷൻ ഏപ്രിൽ മൂന്നിനാണ് അവസാനിക്കുന്നത്. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ റാഫേൽ തട്ടിലിന്റെ ആത്മീയ പ്രഭാഷണവും കണ്‍വൻഷനെ വരും ദിവസങ്ങളിൽ ധന്യമാക്കും.
ചാലക്കുടി മരിയൻ ബൈബിൾ കണ്‍വൻഷനു തുടക്കമായി
12:59 AM Mar 31, 2017 | Deepika.com