ഇരിങ്ങാലക്കുട: വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ ക്രമക്കേടുകളിൽ ജുഡീഷ്ണൽ അന്വേഷണം
ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ ഉപവാസം അനുഷ്ഠിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക്് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.
പ്രതിഷേധ യോഗം കെപിസിസി ജനറൽ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ആന്റോ പെരുന്പിള്ളി, സോണിയ ഗിരി, കെ. റിയാസുദ്ദീൻ, കെ.കെ. ബാബു, പി.എ. ആന്റണി, കെ. മനോജ്, ജോസഫ് ചാക്കോ, പോളി കുറ്റിക്കാടൻ, ബൈജു കുറ്റിക്കാടൻ, സോമൻ ചിറ്റേഴത്ത്, ടി.ആർ. ഷാജു, മുനിസിപ്പൽ ചെയർപേഴ്സണ് നിമ്യ ഷിജു തുടങ്ങിയവർ നേതൃത്വം നൽകി.
രമേശ് ചെന്നിത്തലയുടെ ഉപവാസത്തിന് അഭിവാദ്യമർപ്പിച്ച്് യുഡിഎഫ് പ്രകടനം
12:59 AM Mar 31, 2017 | Deepika.com