കയ്പമംഗലം: കയ്പമംഗലം നിയോജക മണ്ഡലത്തിന്റെ സന്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം ഇന്ന് രാവിലെ പത്തിന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുമെന്ന് ഇ.ടി. ടൈസണ്മാസ്റ്റർ എംഎൽഎ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
എറിയാട്, എടവിലങ്ങ്, എടത്തിരുത്തി, എസ്എൻപുരം, കയ്പമംഗലം, പെരിഞ്ഞനം, മതിലകം എന്നീ എഴ് ഗ്രാമപഞ്ചായത്തുകൾ ഉൾപെടുന്ന കയ്പമംഗലം നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിച്ചാണ് സന്പൂർണ പ്രഖ്യാപനം നടത്തുന്നത്. ഈ പദ്ധതിക്കായി 41 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്.
3292 മീറ്റർ എൽ.ടി. ലൈനുകളും ,അനുബന്ധസാമഗ്രികളും ഉപയോഗിച്ച് നിയോജകമണ്ഡലത്തിലെ 373 (എറിയാട് - 56 , എടവിലങ്ങ് -58, എടത്തിരുത്തി -71, എസ്എൻ പുരം-77, കയ്പമംഗലം - 40, പെരിഞ്ഞനം - 33, മതിലകം- 38) ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷൻ നൽകിയിട്ടുണ്ടെന്നും ഇതിനുവേണ്ടി എംഎൽഎ യുടെ ആസ്തിവികസന ഫണ്ട ിൽ നിന്നും 20 ലക്ഷം രൂപയും ബാക്കി 21 ലക്ഷം രൂപ കെഎസ്ഇബി യുടെ തനതുഫണ്ടിൽനിന്നുമാണ് ചെലവഴിച്ചിട്ടുള്ളത്.
കൂടാതെ, സാന്പത്തികശേഷി ഇല്ലാതിരുന്ന
അന്പതോളം കുടുംബങ്ങൾക്ക് വയറിംഗ് നടത്തുന്നത് ഉൾപെടെയുള്ള വൈദ്യുതീകരണ പ്രവത്തനങ്ങൾക്ക് ഗ്രാമ പഞ്ചായത്തുകൾ, വിവിധ സന്നദ്ധ സംഘടനകൾ,വയർമെൻ അസോസിയേഷൻ, വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കെഎസ്ഇബി ജീവനക്കാർ, ട്രേഡ് യൂണിയനുകൾ, ഓഫീസർമാരുടെ സംഘടനകൾ എന്നിവരുടെ സഹായസഹകരണങ്ങൾ കിട്ടിയിട്ടുണ്ടെന്നും എം
എൽഎ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത്, കൊടുങ്ങല്ലൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ റോബി ജോർജ്, അസി. എൻജിനീയർ സജയൻ, അസി. എക്സിക്യുട്ടീവ് എൻജിനീയർ സുധർമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മീനത്തിരുവോണ പൊങ്കാല
കല്ലേറ്റുങ്കര: താഴേക്കാട് നാറാണത്ത് മഹാവിഷ്ണുക്ഷേത്രത്തിൽ മീനത്തിരുവോണ ഉത്സവത്തിന്റെ ഭാഗമായി പൊങ്കാല ആഘോഷിച്ചു. പത്മനാഭസ്വാമിക്ഷേത്രം ശാന്തി ഗോശാല വിഷ്ണു വാസുദേവൻ നന്പൂതിരി പൊങ്കാല അടുപ്പിലേക്ക് തീ പകർന്നു. തൃശൂർ റേഞ്ച് ഐജിഎംആർ അജിത്ത്കുമാർ അതിഥിയായി. ക്ഷേത്രം മേൽശാന്തി ജയരാജ് പോറ്റി, തന്ത്രി ഹരി നന്പൂതിരിപ്പാട് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. സിനിമാ താരങ്ങളായ ശരണ്യ, കൃഷ്ണപ്രിയ എന്നിവർ പൊങ്കാലയിൽ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് ദിനേഷ് കാമറ്റത്തിലിൽ നേതൃത്വം നൽകി.
കയ്പമംഗലം നിയോജക മണ്ഡലം സന്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം ഇന്ന്
12:59 AM Mar 31, 2017 | Deepika.com