ആ​ട് ഗ്രാ​മം പ​ദ്ധ​തി​ ഉ​ദ്ഘാ​ട​നം ചെയ്തു

12:59 AM Mar 31, 2017 | Deepika.com
ക​യ്പ​മം​ഗ​ലം : മ​തി​ല​കം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 2016-17 വാ​ർ​ഷിക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​ട് ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ജി.​ സു​രേ​ന്ദ്ര​ൻ നി​ർ​വഹി​ച്ചു.
പ​ദ്ധ​തി വ​ഴി അഞ്ച് അം​ഗ​ങ്ങ​ൾ വീ​ത​മു​ള്ള തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​നി​ത ഗ്രൂ​പ്പു​ക​ൾ​ക്ക് ഒ​രു അം​ഗ​ത്തി​ന് മൂന്ന് ആ​ടു​ക​ൾ എ​ന്ന ക​ണ​ക്കി​ന് ഗ്രൂ​പ്പി​ന് ആ​കെ 15 ആ​ടു​ക​ൾ ആ​ണ് വി​ത​ര​ണം ചെ​യ്ത​ത​ത്. വെ​റ്ററിന​റി സീ​നി​യ​ർ സ​ർ​ജ​ൻ ഡോ. ​ഫ്രാ​ൻ​സി​സ് സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി. ​എ​സ്. ര​വീ​ന്ദ്ര​ൻ , ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സണ്‍ അ​നി റോ​യ് , പാ​പ്പി​നി​വ​ട്ടം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷെ​ഫീ​ർ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.