തിരുവില്വാമല: ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിൽ കഴിഞ്ഞവർഷം കടപുഴങ്ങിവീണ ഗുരുവായൂരപ്പനാലിന്റെ താന്ത്രികവിധി പ്രകാരമുള്ള പ്രതിഷ്ഠാചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രി വിഷ്ണുഭട്ടതിരിപ്പാടിന്റെയും കാർമികത്വത്തിൽ ആചാര്യ വരണം, സ്ഥലശുദ്ധി എന്നീ ചടങ്ങുകൾക്കുശേഷം ഇന്നലെ രാവിലെ ഏഴിനും പത്തിനും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠാചടങ്ങ് നടന്നു.
ഭക്തിനിർഭരമായ ചടങ്ങിൽ ക്ഷേത്രം മാനേജർ സുനിൽ കർത്താ, മേൽശാന്തിമാർ എന്നിവർ പങ്കെടുത്തു. നിരവധി ഭക്തജനങ്ങളും ചടങ്ങ് കാണാനെത്തിയിരുന്നു. ക്ഷേത്രമതിൽ കെട്ടിനോട് ചേർന്ന് ദേവസ്വം ഓഫീസിനു സമീപമുണ്ടായിരുന്ന ഈ ആൽമരം ഭക്തർ പ്രദക്ഷിണംവച്ച് ആരാധിച്ചിരുന്നു.
ഗുരുവായൂരപ്പനാലിന്റെ പ്രതിഷ്ഠാചടങ്ങ് നടത്തി
12:58 AM Mar 31, 2017 | Deepika.com