കാർഷിക മേഖലയ്ക്കു പ്രാധാന്യം

12:58 AM Mar 31, 2017 | Deepika.com
നെ​ന്മ​ണി​ക്ക​ര: കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി പ​ഞ്ചാ​യ​ത്തി​ലെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.12,11,60,337 രൂ​പ വ​ര​വും 11,21,31,263 രൂ​പ ചെല​വും ഒ​രു കോ​ടി​യോ​ളം രൂ​പ മി​ച്ച​വു​മു​ള്ള ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​സു​രേ​ഷ് അ​വ​ത​രി​പ്പി​ച്ച​ത്.​
കാ​ർ​ഷി​ക വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്കും മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നും മു​പ്പ​ത്തി​ര​ണ്ട​ര ല​ക്ഷ​വും, മ​ണ​ലിപ്പു​ഴ​യ്ക്കും വി​വി​ധ കു​ടി​വെ​ള്ള സ്രോ​ത​സുക​ൾ​ക്കും അ​നു​ബ​ന്ധ മേ​ഖ​ല​ക​ൾ​ക്കു​മാ​യി 50 ല​ക്ഷ​വും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് 20 ല​ക്ഷ​വും, കി​ണ​ർ റീ​ചാ​ർ​ജിം​ഗ് ന​ട​ത്തി ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക​ൾ​ക്കു​മാ​യി ര​ണ്ട​ര കോ​ടി​യോ​ളം രൂ​പ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
ഭ​വ​ന പ​ദ്ധ​തി​ക​ൾ​ക്കും ജ​ല​സം​ര​ക്ഷ​ണ​ത്തി​നും തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​യ പ​ഞ്ചാ​യ​ത്തി​ന്‍റെ സൗ​ഭാ​ഗ്യ​വ​തി പ​ദ്ധ​തി​ക്ക് 15 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല മ​നോ​ഹ​ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എന്നിവരും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.