ഒല്ലൂർ: പാലയൂർ മഹാതീർഥാടനത്തിന്റെ ഭാഗമായി ഒല്ലൂർ, പുതുക്കാട് ഫൊറോനകളുടെ നേതൃത്വത്തിൽ നടത്തുന്ന പാലയൂർ തീർഥാടന മേഖല പദയാത്ര ഏപ്രിൽ രണ്ടിന് നടക്കും. രാവിലെ 5.30ന് വിശുദ്ധ കുർബാനയ്ക്കുശേഷം ഏഴിന് പദയാത്ര പുറപ്പെടും.
വിവിധ ഇടവകകളിലെ സ്വീകരണശേഷം ഉച്ചയ്ക്കു രണ്ടോടെ പാലയൂരിൽ എത്തും. ഫൊറോന വികാരിമാരായ ഫാ. ജോണ്‍ അയ്യങ്കാനയിൽ, ഫാ. പോൾസണ്‍ പാലത്തിങ്കൽ, ചെയർമാൻ ഫാ. ഷിന്റോ പാറയിൽ എന്നിവർ നേതൃത്വം നല്‍കും.
ഒല്ലൂർ മേഖല പദയാത്ര
12:58 AM Mar 31, 2017 | Deepika.com