ഉ​ത്പാ​ദ​ന​ മേ​ഖ​ല​യ്ക്ക് ഉൗ​ന്ന​ൽ

12:58 AM Mar 31, 2017 | Deepika.com
ന​ട​ത്ത​റ: ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് ഉൗ​ന്ന​ൽ ന​ൽ​കി​ക്കൊ​ണ്ട് ന​ട​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല രാ​മ​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ചു.
ഉ​ത്​പ്പാ​ദ​ന​മേ​ഖ​ല​യ്ക്ക് ഉൗ​ന്ന​ൽ ന​ൽ​കു​ന്ന​തി​ലൂ​ടെ ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടു​ക​യാ​ണ് ബ​ജ​റ്റി​ന്‍റെ ല​ക്ഷ്യ​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. മ​ണ്ണ്, ജ​ലം എ​ന്നി​വ സം​ര​ക്ഷി​ക്കു​ന്ന​തി​നു പ്ര​ത്യേ​ക ശ്ര​ദ്ധ ബ​ജ​റ്റി​ൽ കാ​ണി​ച്ചി​ട്ടു​ണ്ട്. ത​രി​ശു​കി​ട​ക്കു​ന്ന ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന​തി​നും ജ​ല​സേ​ച​ന​പ​ദ്ധ​തി​ക​ൾ​ക്കും കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും വി​പ​ണി ഉ​റ​പ്പു​വ​രു​ത്തു​ന്ന പ​ദ്ധ​തി​ക​ൾക്കും ബ​ജ​റ്റി​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ം.
എ​ല്ലാ​വ​ർ​ക്കും വീ​ട്, വെ​ള്ളം, വൈ​ദ്യു​തി എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തും. മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു സെ​ന്‍റ​റു​ക​ളി​ലെ ജൈ​വ​മാ​ലി​ന്യം ശേ​ഖ​രി​ച്ച് ജൈ​വ​വ​ളം ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന​തി​നും വീ​ടു​ക​ളി​ലെ മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്കും ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി.
കു​ടി​വെ​ള്ളം 50 ല​ക്ഷം, ശു​ചി​ത്വം 82,5000, പൊ​തു ആ​രോ​ഗ്യം എ​ട്ടു​ല​ക്ഷം, മ​രു​ന്നു​ക​ൾ 3,50,000, ഉ​ത്പാ​ദ​ന​മേ​ഖ​ല​യ്ക്ക് 15945000, റോ​ഡി​ന് 1,50,00,000, ശ്മ​ശാ​നം പ​ണി​യു​ന്ന​തി​നു 20,00,000 എ​ന്നി​ങ്ങ​നെ തു​ക വ​ക​യി​രു​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​ര​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രും, വാ​ർ​ഡ് മെ​ന്പ​ർ​മാ​രും പ​ങ്കെ​ടു​ത്തു.