അ​തി​രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ളി​ൽ സ​ർ​വേ ഞാ​യ​റാ​ഴ്ച പൂ​ർ​ത്തി​യാ​കും

12:56 AM Mar 31, 2017 | Deepika.com
തൃ​ശൂ​ർ: അ​തി​രൂ​പ​ത​യു​ടെ അ​ജ​പാ​ല​ന ശൈ​ലി​ക​ളും പ​ദ്ധ​തി​ക​ളും പു​ന​രാ​വി​ഷ്ക​രി​ക്കു​ന്ന​തി​നു കു​ടും​ബ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തു​ന്ന സ​ർ​വേ ഞാ​യ​റാ​ഴ്ച പൂ​ർ​ത്തി​യാ​കും. അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും കു​ടും​ബ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ എ​ത്തി​ച്ച സ​ർ​വേ ഫോ​മു​ക​ൾ പൂ​രി​പ്പി​ച്ച് ഞാ​യ​റാ​ഴ്ച​യോ​ടെ ഇ​ട​വ​ക​ക​ളി​ൽ തി​രി​ച്ചെ​ത്തി​ക്ക​ണം. ഇ​ട​വ​കത​ല​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ ക്രോ​ഡീ​ക​രി​ച്ച് ഏ​പ്രി​ൽ 11 നു ​മു​ന്പ് അ​തി​രൂ​പ​ത അ​സം​ബ്ലി​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ എ​ത്തി​ക്ക​ണം.
അ​തി​രൂ​പ​ത അ​സം​ബ്ലിയു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ട​വ​കത​ല​ത്തി​ലു​ള്ള ഏ​കോ​പ​ന സ​മി​തി റി​പ്പോ​ർ​ട്ടു​ക​ൾ ക്രോ​ഡീ​ക​രി​ക്കാ​ൻ വി​കാ​രി​യ​ച്ചന്മാ​രെ സ​ഹാ​യി​ക്കും. സ​ർ​വേ​യി​ൽ എ​ല്ലാ കു​ടും​ബ​ങ്ങ​ളും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​ഭ്യ​ർ​ഥി​ച്ചു. വ​ള​രെ ല​ളി​ത​മാ​യി ഉ​ത്ത​ര​മെ​ഴു​താ​വു​ന്ന ചോ​ദ്യ​ങ്ങ​ളാ​ണ് സ​ർ​വേ​യു​ടെ ചോ​ദ്യാ​വ​ലി​യി​ൽ ന​ല്കി​യി​രി​ക്കു​ന്ന​ത്. കു​ടും​ബം ഒ​ന്നി​ച്ചു ച​ർ​ച്ച ചെ​യ്തു​കൊ​ണ്ട് ഫോം ​പൂ​രി​പ്പി​ക്ക​ണം. കു​ടും​ബ​ങ്ങ​ളെ ന​വീ​ക​രി​ക്കു​ന്ന​തി​നും തി​രു​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മ​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണം: ആ​ർ​ച്ച്ബി​ഷ​പ് നി​ർ​ദേ​ശി​ച്ചു.
"കു​ടും​ബ​വും വി​ശ്വാ​സ സാ​ക്ഷ്യ​വും’ എ​ന്ന​താ​ണു അ​തി​രൂ​പ​ത​യു​ടെ മൂ​ന്നാം അ​സം​ബ്ലിയു​ടെ ച​ർ​ച്ചാവി​ഷ​യം. ച​ർ​ച്ചാ വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു നേ​ര​ത്തെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ലും സം​ഘ​ട​ന​ക​ളി​ലും ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. ദൈ​വ​ജ​ന​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ് വി​ഷ​യം തെ​ര​ഞ്ഞെ​ടു​ത്ത​ത്.