അ​തി​രൂ​പ​ത മ​ദ്യ​വി​രു​ദ്ധ സ​മി​തി ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണം ആരംഭിച്ചു

12:56 AM Mar 31, 2017 | Deepika.com
തൃ​ശൂ​ർ: സു​പ്രീം​കോ​ട​തി​വി​ധി അ​ട്ടി​മ​റി​ച്ച് ദേ​ശീ​യ-​സം​സ്ഥാ​ന​പാ​ത​യോ​ടു ചേ​ർ​ന്നു സ്ഥി​തി​ചെ​യ്യു​ന്ന മ​ദ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മൂ​ന്നു​മാ​സ​ത്തക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ല്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തൃ​ശൂ​ർ അ​തി​രൂ​പ​ത മ​ദ്യ​വി​രു​ദ്ധ സ​മി​തി സ​മ​രം ആ​രം​ഭി​ച്ചു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​കീ​യ സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ച് ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് കാ​ക്ക​ശേ​രി നി​ർ​വ​ഹി​ച്ചു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് എം.​കെ. ബാ​ബു അ​ധ്യ​ക്ഷ​നാ​യി. ഡ​യ​റ​ക്്ട​ർ ഫാ. ​ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ, സെ​ക്ര​ട്ട​റി റ​പ്പാ​യി മേ​ച്ചേ​രി, ട്ര​ഷ​റ​ർ ഫ്രാ​ൻ​സി​സ് തേ​ർ​മ​ഠം, ജോ​സ് ചെ​ന്പി​ശേ​രി, പി.​ഐ. ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പ്ര​തി​ഷേ​ധ വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം നാ​ളെ ക​രി​ദി​ന​മാ​യി ആ​ച​രി​ക്കും. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ത്തു​ന്ന ഉ​പ​വാ​സ പ്രാ​ർ​ഥ​നാ​യ​ജ്ഞം സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.