സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ദേ​ശീ​യ സി​ന്പോ​സി​യം

12:56 AM Mar 31, 2017 | Deepika.com
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​​സസി​ന്‍റെ​യും കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ്, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ടെ​ക്നോ​ള​ജി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ബ​യോ മെ​റ്റീ​രി​യ​ൽ സ്കാ​ഫോ​ഗ​റീ​സ​ന്‍റ് അ​ഡ്വാ​ൻ​സ​സ് ആ​ൻ​ഡ് ച​ല​ഞ്ച​സ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ദേ​ശീ​യ ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തി.
സെ​ന്‍റ് ജെ​യിം​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ, ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​മി​നാ​റി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ബ​ന്ധ​സ​മാ​ഹാ​രം ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ അ​സോ. ഡ​യ​റ​ക്ട​ർ സെ​ന്‍റ് ജെ​യിം​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഫാ. ​ലി​ജോ കോ​ങ്കോ​ത്തി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ​സിം​ഗ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​ജെ.​മേ​ഴ്സി, ഡോ. ​കെ.​ക​ണ്ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​കെ.​കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും പ്ര​ഫ​സ​ർ ആ​ൻ​ഡ് ഹെ​ഡ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സ് ഡോ. ​സി.​ദി​നേ​ശ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.കൊ​ച്ചി അ​മൃ​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ പ്ര​ഫ​. ഡോ. ​ജ​യ​കു​മാ​ർ രം​ഗ​സാ​മി, ബ​യോ മെ​ഡി​ക്ക​ൽ ആ​പ്ലി​ക്കേ​ഷ​ൻ​സ് ഓ​ഫ് ഹൈ​ഡ്രോ​ജെ​ൽ ബെ​യ്സ് സ്കാ​ഫോ​ർ​ഡ് എ​ന്ന വി​ഷ​യ​ത്തിേ·​ലും ഡോ. ​ലി​ൻ​ഡ് വി.​തോ​മ​സ് (ഡി ​ഗ്രേ​ഡ് ശാ​സ്ത്ര​ജ്ഞ ശ്രീ​ചി​ത്ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, തി​രു​വ​ന​ന്ത​പു​രം), ബ​യോ റെ​സ്പോ​ണ്‍​സീ​വ് പോ​ളി​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഫ്ളൂ​വ​ൻ​സ് ഓ​ഫ് ഫേ​ബ്രി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജീ​സ് ടു​വാ​ർ​ഡ്സ് ജെ​ന​റേ​ഷ​ൻ ഓ​ഫ് എ ​ടി​ഷ്യു എ​ൻ​ജി​നീ​യേ​ർ​ഡ് ക​ണ്‍​സ്ട്ര​ക്റ്റ് എ​ന്ന വി​ഷ​യ​ത്തിേ·​ലും സെ​മി​നാ​റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
സ​മാ​പ​ന യോ​ഗ​ത്തി​ൽ ഡോ. ​കെ.​കൃ​ഷ്ണ​കു​മാ​ർ സെ​മി​നാ​റി​ന്‍റെ ര​ക്ത​ച്ചു​രു​ക്കം അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് മി​ക​ച്ച ശാ​സ്ത്ര സം​ഗ്ര​ഹാ​വ​ത​ര​ണ​ത്തി​നു വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഒ​ന്നാം​സ്ഥാ​നം എ​സ്. പാ​ർ​വ​തി (ര​ണ്ടാം​വ​ർ​ഷ എം.​ഫാം, അ​മൃ​ത സ്കൂ​ൾ ഓ​ഫ് ഫാ​ർ​മ​സി, കൊ​ച്ചി). ര​ണ്ടാം​സ്ഥാ​നം കെ.​എ. അ​തു​ല്യ (ര​ണ്ടാം​വ​ർ​ഷ എം.​ഫാം), മൂ​ന്നാം​സ്ഥാ​നം - അ​ൻ​സി​യ സി​റാ​ജ് (ര​ണ്ടാം​വ​ർ​ഷ എം.​ഫാം -ഇ​രു​വ​രും അ​ൽ​ഷി​ഫ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി, പെ​രി​ന്ത​ൽ​മ​ണ്ണ. എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ദാ​ന​വും പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള പ്ര​ശം​സാ​പ​ത്ര വി​ത​ര​ണ​വും ഫാ. ​ലി​ജോ കോ​ങ്കോ​ത്ത് നി​ർ​വ​ഹി​ച്ചു. ലി​യോ മാ​ത്യു (അ​സി. പ്രഫ. സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​​സസ്) ന​ന്ദി പ​റ​ഞ്ഞു.