പ​ര​സ്യ​നി​കു​തി നാ​ളെ മു​ത​ൽ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ നേ​രി​ട്ട് അ​ട​യ്ക്കാ​ം

12:54 AM Mar 31, 2017 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​തും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തു​മാ​യ എ​ല്ലാ പ​ര​സ്യ​ബോ​ർ​ഡു​ക​ളു​ടെ​യും 2017-18 കാ​ല​യ​ള​വി​ലെ പ​ര​സ്യ​നി​കു​തി നാ​ളെ മു​ത​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ നേ​രി​ട്ട് അ​ട​യ്ക്കാ​വു​ന്ന​താ​ണ്.
ഒ​രു സ്ഥാ​പ​ന​ത്തി​ന് ഒ​രു ബോ​ർ​ഡ് മാ​ത്ര​മേ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് അ​നു​വാ​ദം ഉ​ണ്ടായി​രി​ക്കു​ക​യു​ള്ളൂ. തു​ട​ർ​ന്ന് കൂ​ടു​ത​ലാ​യി വ​രു​ന്ന എ​ല്ലാ
പ​ര​സ്യ​ബോ​ർ​ഡു​ക​ൾ​ക്കും ന​ഗ​ര​സ​ഭ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​ര​സ്യ നി​കു​തി നി​ര​ക്കു​ക​ൾ ബാ​ധ​ക​മാ​യി​രി​ക്കും.