മുരിയാട്: 18 കോടിയുടെ ബജറ്റ് മുരിയാട് പഞ്ചായത്തിൽ അവതരിപ്പിച്ചു. നവകേരള മിഷന്റെ ഭാഗമായി സന്പൂർണ ഭവന പദ്ധതിയ്ക്കും, മാലിന്യ സംസ്കരണത്തിനും, കുടിവെള്ളത്തിനും, സമഗ്ര പച്ചക്കറി ഉത്പാദനത്തിനും, കാർഷിക മേഖലയ്ക്കും മുൻഗണന നൽകികൊണ്ട ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്ത് ബജറ്റ് അവതരിപ്പിച്ചു.
15,80,52,430 രൂപ വരവും 15,03,23,350 രൂപ ചെലവും 77,29,080 നീക്കിയിരിപ്പും ലക്ഷ്യമാക്കിയുള്ള ബജറ്റാണ് അവതരിപ്പിച്ചത.് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ പാർലിമെന്ററി ലീഡർ തോമസ് തൊകലത്ത് കൊണ്ട ുവന്ന ഭേദഗതികൾ ഉൾപ്പെടെ 17,80,52,430 രൂപ വരവും 17,03,23,350 രൂപ ചിലവും 77,29,080 രൂപ നീക്കിയിരിപ്പും പ്രതീക്ഷിച്ചുകൊണ്ട ് 16 കോടിയെന്നത് 18 കോടിയാക്കി ബജറ്റ് ഐക്യകണ്ഠേന അംഗീകരിച്ചു.
സന്പൂർണ ഭവന പദ്ധതിയ്ക്കും കാർഷിക മേഖലയ്ക്കും മുൻഗണന
12:54 AM Mar 31, 2017 | Deepika.com