കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​രം, മ​ത്സ്യ​ബ​ന്ധ​നം എ​ന്നി​വ​യ്ക്കു 1.05 കോ​ടി, സാമൂഹിക ക്ഷേമത്തിനു 52 ലക്ഷം

12:54 AM Mar 31, 2017 | Deepika.com
കോ​ണ​ത്തു​കു​ന്ന്: വെ​ള്ളാങ്കല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലു​ൾ​പ്പെ​ട്ട കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​രം, മ​ത്സ്യ​ബ​ന്ധ​നം എ​ന്നി​വ​യ്ക്കാ​യി 1.05 കോ​ടി വ​ക​യി​രു​ത്തി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.
സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 52 ല​ക്ഷം വ​ക​യി​രു​ത്തി. ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് 48 ല​ക്ഷം, പ​ട്ടി​ക​ജാ​തി ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു 34 ല​ക്ഷം, ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് 21 ല​ക്ഷം, ശു​ചി​ത്വ​ത്തി​ന് 30 ല​ക്ഷം, ശ്മ​ശാ​ന​ത്തിനും അ​റ​വു​ശാ​ല​യ്ക്കുംകൂ​ടി 40 ല​ക്ഷം, വ​നി​ത, ശി​ശു, വൃ​ദ്ധ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി 49 ല​ക്ഷം എ​ന്നി​ങ്ങ​നെ വ​ക​യി​രു​ത്തി.
പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കാ​ൻ 15 ല​ക്ഷം വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട ്. പ​ഞ്ചാ​യ​ത്ത് പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി തു​ണി​സ​ഞ്ചി യൂ​ണി​റ്റ് ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​തി​നാ​യി അ​ഞ്ചു​ല​ക്ഷം വ​ക​യി​രു​ത്തി.
വി​ദ്യാ​ഭ്യാ​സം, ക​ല, സം​സ്കാ​രം എ​ന്നി​വ​യ്ക്കാ​യി 31.65 ല​ക്ഷം
രൂ​പ വ​ക​യി​രു​ത്തി. നാ​ട്ടു​കോ​ട​തി രൂ​പ​വ​ത്ക​ര​ണ​വും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. കു​ടി​വെ​ള്ള​ത്തി​നാ​യി 16 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്.
കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഉൗ​ന്ന​ൽ ന​ൽ​കു​ക​യും മ​റ്റു മേ​ഖ​ല​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ട ുള്ള ​ബ​ജ​റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​റ്റി​പ​റ​ന്പി​ലാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​
ഡ​ന്‍റ് പ്ര​സ​ന്ന അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​യാ​യി. 18.39 കോ​ടി വ​ര​വും 17.34 കോ​ടി ചെ​ല​വും 1.04 കോ​ടി രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.