ക​നോ​ലി ക​നാ​ൽ സം​ര​ക്ഷി​ക്കാ​ൻ മാ​സ്റ്റ​ർ പ്ലാ​ൻ വേ​ണ​ം: സ്പീ​ക്ക​ർ പി.​ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ

12:54 AM Mar 31, 2017 | Deepika.com
ചാ​വ​ക്കാ​ട്: ക​നോ​ലി ക​നാ​ൽ സം​ര​ക്ഷി​ക്കാ​ൻ മാ​സ്റ്റ​ർ പ്ലാ​ൻ വേ​ണ​മെ​ന്നു സ്പീ​ക്ക​ർ പി.​ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ർ എം​എ​ൽ​എ വി​ളി​ച്ചു​ചേ​ർ​ത്ത ക​നോ​ലി ക​നാ​ൽ സം​ര​ക്ഷ​ണ ബ​ഹു​ജ​ന സം​ഗ​മം ഒ​രു​മ​ന​യൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​വി.​അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ സം​ഗ​മത്തിൽ ക​നാ​ൽ സം​ര​ക്ഷ​ണ​ത്തി​നായി തീ​രു​മാ​നങ്ങളെടുത്തു. സ​ർ​ക്കാ​രും ക​നാ​ലി​ന്‍റെ പ​രി​സ​ര​ത്തു​ള്ള ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഒ​ന്നി​ച്ചുപ്ര​വ​ർ​ത്തി​ക്കും.
കാ​യ​ലി​ൽ​നി​ന്നു മാ​ലി​ന്യം നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​യ​ലി​ലേ​ക്കു മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​ത് ത​ട​യും. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ചേ​റ്റു​വ മു​ത​ൽ പൊ​ന്നാ​നി​വ​രെ കാ​യ​ൽ ഘോ​ഷ​യാ​ത്ര ന​ട​ത്തും. ക​നാ​ലി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും. ബ​ഹു​ജ​നസം​ഗ​മം സം​ഘ​ടി​പ്പി​ക്കും. ഒ​രു​മ​ന​യൂ​ർ, വെ​ളി​യ​ക്കോ​ട് ചീ​പ്പു​ക​ൾ ന​വീ​ക​രി​ച്ച് ക​നാ​ലി​ലേ​ക്ക് ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യും.
ഒ​രു​മ​ന​യൂ​ർ ലോ​ക്ക് ന​വീ​ക​ര​ണം ക​രാ​ർ ആ​യി വെ​ളി​യം​ക്കോ​ട് ചീ​പ്പ് ന​വീ​ക​രി​ക്കാ​ൻ 20 കോ​ടി രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​യി സ്പീ​ക്ക​ർ അ​റി​യി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​മാ​യി കെ.​ജെ.​ചാ​ക്കോ, ഉ​മ്മ​ർ മു​ക്ക​ണ്ട​ത്ത്, പി.​എം.​മു​ജീ​ബ്, പ്ര​ഫ. പി.​ശാ​ന്ത​കു​മാ​രി, എ​ൻ.​കെ.​അ​ക്ബ​ർ, ആ​ർ.​പി.​ബ​ഷീ​ർ, എ.​ഡി.​ധ​നൂ​പ്, ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ, പി.​കെ.​അ​ബൂ​ബ​ക്ക​ർ ഹാ​ജി, പി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​കെ.​സെ​യ്താ​ലി​ക്കു​ട്ടി, എം.​കൃ​ഷ്ണ​ദാ​സ്, ഷം​സു​ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.