മലപ്പുറം: വനിതാ മാധ്യമപ്രവർത്തകരെ തൊഴിൽ മേഖലയിൽ ചൂഷണം ചെയ്യുന്നുവെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സതീദേവി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നല്കും. തൊഴിലിടങ്ങളിലെ സ്ത്രീ പ്രശ്നങ്ങളെ മുൻ നിർത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും ഏപ്രിൽ 10ന് നിവേദനം സമർപ്പിക്കും.
വാർത്താസമ്മേളനത്തിൽ സുമതി, സലീഖ, ടി.കെ.വിമല എന്നിവരും പങ്കെടുത്തു.
തൊഴിൽമേഖലയിൽ ചൂഷണമെന്ന്
11:39 PM Mar 30, 2017 | Deepika.com