ചേ​ന്ന​ര സ്കൂ​ൾ ശ​താ​ബ്ദി വി​ളം​ബ​ര​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്ന്

11:39 PM Mar 30, 2017 | Deepika.com
തി​രൂ​ർ: ചേ​ന്ന​ര വി​വി​യു​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ വി​ളം​ബ​ര​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്നു ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്കാ​ണ് തു​ട​ക്ക​മി​ടു​ന്ന​ത്. വി​നോ​ദ് ആ​ല​ത്തി​യൂ​രി​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. രാ​വി​ലെ 9.30ന് ​തി​രൂ​ർ ആ​ർ​ഡി​ഒ ടി.​വി സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വൈ​സ്ചാ​ൻ​സ​ല​ർ കെ. ​ജ​യ​കു​മാ​ർ ശ​താ​ബ്ദി വി​ളം​ബ​രം നി​ർ​വ​ഹി​ക്കും. സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​ർ​ജ് ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ ഡെ​യ്സി അ​ഗ​സ്റ്റി​ൻ, പി.​കെ. ശി​വ​ദാ​സ് എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​റും പ്ര​ധാ​നാ​ധ്യാ​പ​ക​നു​മാ​യ ജോ​ർ​ജ് ജോ​ർ​ജ്, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് കെ. ​സൈ​താ​ലി​ക്കു​ട്ടി, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ചേ​ന്ന​ര, ക​ണ്‍​വീ​ന​ർ കെ.​ജി ബെ​ന്നി, പ്ര​ചാ​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ സ​ലീം കെ. ​ബാ​ല​ൻ, ക​ണ്‍​വീ​ന​ർ എ​ൻ. ന​ജ്മു​ദീ​ൻ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.