നി​ർ​മാ​ണ​ത്തി​ലെ പാ​ളി​ച്ച​യെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്

11:06 PM Mar 30, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: ക​ല്ല​ട​യാ​റി​നു കു​റു​കെ കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഏ​നാ​ത്ത് പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണം നി​ർ​മാ​ണ​ത്തി​ലെ പാ​ളി​ച്ച​യെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ജി​ല​ൻ​സ് വി​ഭാ​ഗം റി​പ്പോ​ർ​ട്ടു ന​ൽ​കി. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കു ല​ഭി​ച്ച വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പോ​ലീ​സ് വി​ജി​ല​ൻ​സി​നു കൈ​മാ​റാ​നാ​ണ് തീ​രു​മാ​നം.
പാ​ലം ത​ക​രാ​നു​ണ്ടാ​യ കാ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പോ​ലീ​സ് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി. ഏ​നാ​ത്ത് പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നേ തു​ട​ർ​ന്ന് ചെ​ന്നൈ ഐ​ഐ​ടി വി​ദ​ഗ്ധ​ൻ ഡോ.​അ​ര​വി​ന്ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
തു​ട​ർ​ന്ന് ത​ക​ർ​ച്ച​യു​ടെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും അ​പാ​ക​ത​ക​ൾ പ​രി​ശോ​ധി​ക്കാ​നു​മാ​യി പൊ​തു​മ​രാ​മ​ത്ത് വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
18 വ​ർ​ഷം മാ​ത്രം പ്രാ​യ​മു​ള്ള പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ ഗൗ​ര​വ​മു​ള്ള​താ​യ​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണം പോ​ലീ​സ് വി​ജി​ല​ൻ​സി​നു കൈ​മാ​റു​ന്ന​ത്.പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ പാ​റ​യി​ൽ ശ​രി​യാ​യി ഉ​റ​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.
ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജാ​ഗ്ര​ത​ക്കു​റ​വും മേ​ൽ​നോ​ട്ട​ത്തി​ന്‍റെ അ​ഭാ​വ​വും വ്യ​ക്ത​മാ​ണ്. ക​രാ​റു​കാ​ര​ന്‍റെ നി​രു​ത്ത​ര​വാ​ദി​ത്വ​വും ഉ​ദാ​സീ​ന​ത​യു​ടെ നി​ർ​മാ​ണ​ത്തി​ൽ ഉ​ണ്ടാ​യ​താ​യും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ പാ​ളി​ച്ച​യാ​യ​താ​യും അ​നു​മാ​നി​ക്ക​പ്പെ​ടു​ന്നു. ശ​ക്ത​മാ​യ മ​ണ​ൽ​വാ​ര​ൽ കാ​ര​ണം അ​ഞ്ചു മീ​റ്റ​ർ​വ​രെ മ​ണ്ണു ക​വ​ച​നം ഒ​ഴു​കി​പ്പോ​യി. ഇ​തോ​ടെ പാ​ല​ത്തി​ന്‍റെ അ​ടി​ത്ത​റ‍​യ്ക്കു സം​ര​ക്ഷ​ണം ന​ഷ്ട​പ്പെ​ട്ടു.
ഇ​തി​നു കാ​ര​ണ​ക്കാ​രാ​യ​വ​രെ ക്രി​മി​ന​ൽ കു​റ്റ​വാ​ളി​ക​ളാ​യി കാ​ണ​ണ​മെ​ന്നും മ​ന്ത്രി സു​ധാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ന്ന​തി​നു കാ​ര​ണ​ക്കാ​രാ​യ​വ​രെ ക​ണ്ടെ​ത്തി സി​വി​ലാ​യും ക്രി​മി​ന​ലാ​യു​മു​ള്ള ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ർ​മാ​ണ​ത്തി​ലെ മ​റ്റു ചി​ല പാ​ക​പ്പി​ഴ​ക​ൾ കൂ​ടി പൊ​തു​മ​രാ​മ​ത്ത് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് വി​ജി​ല​ൻ​സി​ന് ഉ​ത്ത​ര​വ് ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണം നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് ഒ​രു പാ​ഠ​മാ​ക​ണ​മെ​ന്നും പാ​ലം നി​ർ​മാ​ണ​ങ്ങ​ളി​ൽ ജാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കാ​നി​ട​യാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ഏ​നാ​ത്ത് താ​ത്കാ​ലി​ക ബെ​യ്‌​ലി പാ​ലം ഏ​പ്രി​ൽ 15ന​കം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ക്കാ​നാ​കു​മെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ബെയ്‌ലി പാലത്തിനുവേണ്ട അബട്ട്മെന്‍റും അപ്രോച്ച് റോഡും പൂര്ത്തിയായി. പണികൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. നിർമാണ സാമഗ്രികൾ മുഴുവൻ എത്തിയിട്ടുണ്ട്. കരസേനയും സജ്ജമാണ്. ബെയ്‌ലി പാലം പൂർത്തിയായാൽ ചെറുവാഹനങ്ങളുടെ യാത്ര സാധ്യമാകും.
പ്ര​ധാ​ന പാ​ലം ബ​ല​പ്പെ​ടു​ത്തു​ന്ന ജോ​ലി​ക​ളും ന​ട​ന്നു​വ​രു​ന്നു. ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ ഇ​തു പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.