കുന്നന്താനത്ത് ബൈപാസിനു ബജറ്റ് നിർദേശം
11:06 PM Mar 30, 2017 | Deepika.com
മല്ലപ്പള്ളി കുന്നന്താനം കവലയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ബൈപാസ്, ആഞ്ഞിലിത്താനം മിനി ഷോപ്പിംഗ് കോംപ്ലക്സ്, കമ്യൂണിറ്റി ഹാൾ നിർമാണം, കുടുംബശ്രീ നേതൃത്വത്തിൽ ഇലക്ട്രോണിക് ചെറുകിട സംരംഭങ്ങൾ, സന്പൂർണയോഗ ഗ്രാമം പദ്ധതി തുടങ്ങിയവ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എൻ. ശാന്തമ്മ അവതരിപ്പിച്ച ബജറ്റ് 10,90,25,786 രൂപ വരവും 10,29,79,500 രൂപ ചെലവും 60,46,286 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.ആഞ്ഞിലിത്താനം സ്കൂൾ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്താനും വെറ്ററിനറി പോളിക്ലീനിക് സ്ഥാപിക്കാനും ബജറ്റിൽ നിർദേശമുണ്ട്. . യോഗത്തിൽ പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു.