പത്തനംതിട്ട: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവറുടെ ഒരു താത്കാലിക ഒഴിവുണ്ട്. ഈഴവ സമുദായത്തിനാണ് സംവരണം ചെയ്തിട്ടുള്ളത്. കാർഷിക സർവകലാശാലയിൽ നിന്നുള്ള അഗ്രികൾച്ചറൽ ആൻഡ് റൂറൽ എൻജിനിയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ ട്രാക്ടർ മെക്കാനിക്, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഡീസൽ മെക്കാനിക്, ഫിറ്റർ എന്നീ ട്രേഡുകളിൽ ഏതെങ്കിലുമൊന്നിൽ ലഭിച്ചിട്ടുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ ഏപ്രിൽ ഏഴിനു മുന്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
ട്രാക്ടർ ഡ്രൈവർ ഒഴിവ്
11:06 PM Mar 30, 2017 | Deepika.com