ലഹരി വില്പന തടയണം
11:05 PM Mar 30, 2017 | Deepika.com
റാന്നി: ഇട്ടിയപ്പാറയിലും പരിസരങ്ങളിലും നടക്കുന്ന കഞ്ചാവ്, മയക്കുമരുന്ന് വില്പന തടയാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് അഖില കേരള മനുഷ്യാവകാശ സംരക്ഷണ സേന താലൂക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് അപ്പൂസ് വള്ളിക്കാല ഉദ്ഘാടനം ചെയ്തു. രാജൻ കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ക്യാപ്റ്റൻ ചന്ദ്രൻ നായർ, കുര്യൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.