റാന്നി: അങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കുള്ള നവീകരിച്ച റോഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് ബാബു പുല്ലാട്ട് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ദീനാമ്മ സെബാസ്റ്റ്യൻ, പി.എം. ഷംസുദ്ദീൻ, ബി. സുരേഷ്, പ്രീത, സിനി ഏബ്രഹാം, ഷിബു സാമുവേൽ, അന്നമ്മ പൂവത്തൂർ, ആശ ടി. തന്പി, അൻസു ഏബ്രഹാം, സോണി മാത്യു, അനിതാഭായ്, ശാരിക, സെക്രട്ടറി ടി.എസ്. അംബിക, ടി.സി. തോമസ്, സമദ് മേപ്രത്ത്, സജി നെല്ലുവേലിൽ, സി.എം. അബ്ദുൾകരിം, തോമസുകുട്ടി മണിമലേത്ത് എന്നിവർ പ്രസംഗിച്ചു.
റാന്നി : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ചു നവീകരിച്ച വലിയകുളം - മോതിരവയൽ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എം.ജി. കണ്ണൻ നിർവഹിച്ചു. പഞ്ചായത്തംഗം ബുന്ദു സുധീഷ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാൻ, രാജു ആന്റണി, ഷാജി പതാലിൽ, ഷാജി കൈച്ചിറ, ടി.ആർ. സജീവൻ, ബാബു തോമസ്, സി.എം. ഉദയൻ എന്നിവർ പ്രസംഗിച്ചു.
റാന്നി: ഗ്രാമപഞ്ചായത്തിൽ നവീകരിച്ച അലക്കുകല്ലുങ്കൽ - പാറാനിക്കൽപടി റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ നിർവഹിച്ചു. പഞ്ചായത്തംഗം ആൻസി ജോൺ അധ്യക്ഷത വഹിച്ചു.
റോഡ് ഉദ്ഘാടനം
11:05 PM Mar 30, 2017 | Deepika.com