നെ​ടു​ന്പ്ര​ത്ത് സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി

11:05 PM Mar 30, 2017 | Deepika.com
തി​രു​വ​ല്ല: നെ​ടു​ന്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട​പ​ദ്ധ​തി, കൃ​ഷി എ​ന്നി​വ​യ്ക്ക് മു​ൻ​ഗ​ണ​ന.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഉ​പാ​ധ്യ​ക്ഷ ശ്രീ​ദേ​വി സ​തീ​ഷ് കു​മാ​റാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.
മു​ൻ ബാ​ക്കി​യു​ൾ​പ്പെ​ടെ 7,34,85,500 രൂ​പ വ​ര​വും7,30,32,250 രൂ​പ ചെ​ല​വും 91,49,415 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ൽ ന​വ​കേ​ര​ളം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ർ​ദ്രം മി​ഷ​ൻ പ​ദ്ധ​തി​ക​ൾ​ക്കാ​യി 10 ല​ക്ഷം രൂ​പ​യും ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യിൽ ഉ​ൾ​പ്പെ​ടു​ത്തി​ കൃ​ഷി​യു​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്പാ​ദ​ന​മേ​ഖ​ല​ക്ക് 22,75,000 രൂ​പ​യും വ​ക​യി​രു​ത്തി. നെ​ടു​ന്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ ക​രി​ന്പു​കൃ​ഷി തി​രി​ച്ച് കൊ​ണ്ടു​വ​രു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
പ്ലാ​സ്റ്റി​ക് ര​ഹി​ത പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ന്ന​തി​നും ജ​ല​സ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ബ​ജ​റ്റ് വി​ഭാ​വ​നം ചെ​യ്യു​ന്നു.
പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി കാ​ല​യ​ള​വി​നു​ള്ളി​ൽ നെ​ടു​ന്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ൽ, മാ​ലി​ന്യ​മു​ക്ത, ജ​ന​സൗ​ഹൃ​ദ, ഐ​എ​സ്ഒ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി മാ​റ്റു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​ണ്. സ​ന്പൂ​ർ​ണ​പാ​ർ​പ്പി​ട പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.