പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷനു സമീപം റോളർസ്കേറ്റിംഗ് പരിശീലനം നടത്തിവരുന്ന മിലിന്ദ്സ് ആർട്ടിസ്റ്റിക് റിംഗ് പ്രേം പാർക്കിൽ ഏപ്രിൽ ഒന്നുമുതൽ റോളർ സ്കേറ്റിംഗ് സമ്മർ പരിശീലന ക്യാന്പ് സംഘടിപ്പിക്കും.
ഫ്ളയിംഗ് വീൽസ് റോളർസ്കേറ്റിംഗ് ക്ലബ്ബ് സെക്രട്ടറി എസ്. സുനിതാ മനോജിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം നഗരസഭ വൈസ് ചെയർമാൻ പി.കെ. ജേക്കബ് ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് ഗംഗാധരൻ നായർ, എസ്. അഫ്സൽ, മനോജ് പി.ആനന്ദ്, കെ.എസ്. ജ്യോതി തുടങ്ങിയവർ പ്രസംഗിക്കും.കഴിഞ്ഞവർഷത്തെ ദേശീയ താരങ്ങളായ ഫെബിയ ക്ലാര ഷാജി, എസ്. അനന്തു, എബിൻ ആന്റണി, കേരള റോളർ ഹോക്കി ക്യാന്പിൽ പങ്കെടുത്ത അജയ് കൃഷ്ണന, മുഹമ്മദ് മെഹറൂഫ് എന്നിവരെ യോഗത്തിൽ ആദരിക്കും.പ്രേം പാർക്കിൽ ഏപ്രിലിൽ നടക്കുന്ന ആദ്യബാച്ച് സമ്മർ ക്യാന്പിന് കോച്ച് എൻ. സുലൈമാൻ (തിരുവനന്തപുരം) നേതൃത്വം നൽകും.
റോളർ സ്കേറ്റിംഗ് സമ്മർ ക്യാന്പ്
11:05 PM Mar 30, 2017 | Deepika.com