വലിയകോയിക്കൽ ക്ഷേത്രത്തിനു നാലുലക്ഷം അനുവദിച്ചു
11:05 PM Mar 30, 2017 | Deepika.com
പന്തളം: വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ബജറ്റിൽ നാലു ലക്ഷം രൂപ അനുവദിച്ചതായി ബോർഡംഗം കെ.രാഘവൻ അറിയിച്ചു. മുന്പ് അഞ്ചുലക്ഷം രൂപയും അനുവദിച്ചിരുന്നു. വലികോയിക്കൽ ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് ഘട്ടം ഘട്ടമായി തുക അനുവദിക്കുമെന്നും പുനരുദ്ധാരണപ്രവർത്തനങ്ങൾ കൂടിയാലോചനയിലൂടെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.