റോഡു നവീകരണത്തിന് 15 ലക്ഷം
11:05 PM Mar 30, 2017 | Deepika.com
തീയാടിക്കൽ: അയിരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാംവാർഡിലെ പന്നികുന്ന് - പൂവൻമല റോഡു നവീകരണത്തിന് 15 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതിയായി. ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷൻ ഫണ്ടിൽ നിന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂരിന്റെ നിർദേശപ്രകാരമാണ് ഫണ്ട് അനുവദിച്ചത്.തീയാടിക്കൽ ജംഗ്ഷനിൽ നിന്ന് പന്നികുന്ന്, പൂവൻമല വഴി റാന്നി ബൈപാസ് റോഡായാണ് ഇതറിയപ്പെടുന്നത്.