പഞ്ചകർമ കോഴ്സ്
11:01 PM Mar 30, 2017 | Deepika.com
പത്തനംതിട്ട: ജില്ല ആയുർവേദ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആറന്മുള കിഴക്കേനടയിലുള്ള കൃഷ്ണതീരം ആയുർവേദ ധർമാശുപത്രിയിൽ സൗജന്യ പഞ്ചകർമ കോഴ്സ് നടക്കും. ഏപ്രിൽ മൂന്നിനാരംഭിക്കുന്ന കോഴ്സിന് എസ്എസ്എൽസി, പാസായ 18നും 45നും മധ്യേ പ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.ഉഴിച്ചിൽ, വിവിധതരം കിഴികൾ, വസ്തികൾ, പഞ്ചകർമ തിയറി എന്നിവയിൽ ഡോ.രഞ്ജിനി രാധാകൃഷ്ണൻ, സൊസൈറ്റി പ്രസിഡന്റ് അനിൽ വിളയാടി എന്നിവർ ക്ലാസിനു നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾ 9447113610 നന്പരിൽ ലഭ്യമാകും.