ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു

09:44 PM Mar 30, 2017 | Deepika.com
വ​ണ്ടൂ​ർ: ബൈ​ക്കി​ൽ ബ​സി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. ത​മി​ഴ്നാ​ട് ദി​ണ്ടി​ഗ​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ള​ഗ​മ​ല്ലൈ (30), ശി​വ (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ വ​ണ്ടൂ​ർ-​മ​ഞ്ചേ​രി പാ​ത​യി​ൽ താ​ഴെ കോ​ഴി​പ്പ​റ​ന്പ് റേ​ഷ​ൻ​ക​ട​യ്ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം.

മ​ഞ്ചേ​രി ഭാ​ഗ​ത്തേക്കു പോ​വു​ക​യാ​യി​രു​ന്ന ബെ​ക്കി​ൽ എ​തി​രെ വ​ന്ന സ്വ​കാ​ര്യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ശി​വ സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു മ​രി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ലു​ള്ള അ​ള​ഗ​മ​ല്ലൈ ന​ടു​വ​ത്തു​ള്ള മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു. ശി​വ ചെ​ങ്ക​ൽ ക്വാ​റി​യി​ലെ തൊ​ഴി​ലാ​ളി​യാ​ണ്. വ​ണ്ടൂ​ർ പോ​ലി​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടി​ത്തി​നാ​യി നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.