സ്വന്തം ലേഖകൻ
തൃശൂർ: മാലിന്യ സംസ്കരണത്തിനും ബസ് സ്റ്റാൻഡ് വികസനത്തിനും റോഡുകളുടെ വികസനത്തിനും ഉൗന്നൽ നൽകിക്കൊണ്ടുള്ള കോർപറേഷൻ ബജറ്റ് ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി അവതരിപ്പിച്ചു. തൃശൂരിനെ ബംഗളൂരു, കോയന്പത്തൂർ, കൊച്ചി എന്നീ നഗരങ്ങളുടെ വ്യാവസായിക ഇടനിലം എന്ന രീതിയിൽ ഐടി അധിഷ്ടിത വ്യവസായ കേന്ദ്രമാക്കുന്നതിനു സൗകര്യങ്ങൾ ഒരുക്കും. ഇതിനായി അന്‍പതു ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി.
മാലിന്യപ്പറന്പായിരുന്ന ലാലൂരിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്പോർട്സ് കോംപ്ലക്സ് സ്ഥാപിക്കുന്നതിനു സ്പോർട്സ് കൗണ്‍സിലിന്റെയും സ്പോർട്സ് മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചു. ഇതിനായി 100 കോടി രൂപ വകയിരുത്തി. റോഡുകളുടെ വികസനത്തിനായി 100 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
പരാതികളും അപേക്ഷകളും നല്‍കിയതിന്റെ പുരോഗതി അറിയാൻ കോർപറേഷനിൽ ടച്ച് സ്ക്രീൻ സംവിധാനം ഒരുക്കും. ജനന മരണ രജിസ്ട്രേഷനുകൾ മേയ് ഒന്നുമുതൽ ഓണ്‍ലൈനാക്കും. നികുതിയടയ്ക്കാൻ ഓണ്‍ലൈൻ സംവിധാനം ഒക്ടോബറിൽ ഏർപ്പെടുത്തും. വസ്തുനികുതി, തൊഴിൽനികുതി, ലൈസൻസ് ഫീസ്, കുടിവെള്ള ചാർജ് എന്നിവ ഓണ്‍ലൈനായി അടയ്ക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കോർപറേഷൻ ഓഫീസുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുമെന്നും ബജറ്റിൽ നിർദേശമുണ്ട്. ഹരിതസുന്ദര നഗരമാക്കാൻ അഞ്ചു കോടി രൂപ നീക്കിവച്ചു. ദിവാൻജിമൂല മേൽപ്പാല നിർമാണവും അപ്രോച്ച് റോഡും ആറു മാസത്തിനകം പൂർത്തിയാക്കും.
കുടിവെള്ള വിതരണത്തിലെ അശാസ്ത്രീയത പരിഹരിക്കും. പീച്ചിയിലെ വെള്ളത്തിന്റെ അളവ് രേഖപ്പെടുത്താൻ 18 സഥലങ്ങളിൽ ബൾക്കി മീറ്ററുകൾ ഘടിപ്പിക്കും. കുടിവെള്ള ചാർജിലെ വ്യത്യാസം പരിഹരിക്കും. 715,40,59,058 കോടി രൂപയുടെ വരവും 675,55,09,000 രൂപയുടെ ചെലവും 39,85,50,058 കോടി രൂപയുടെ നീക്കിയിരിപ്പും ഉൾക്കൊള്ളുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
മേയർ അജിത ജയരാജൻ ആമുഖ പ്രസംഗം നടത്തി.
സ്വരാജ് റൗണ്ടിലെ വൈദ്യുതി ലൈനുകൾ മാറ്റി യുജി കേബിളാക്കും
തൃശൂർ: സ്വരാജ് റൗണ്ടിലെ വൈദ്യുതി ലൈനുകൾ മാറ്റി അണ്ടർ ഗ്രൗണ്ട്(യുജി) കേബിൾ സ്ഥാപിക്കുമെന്നു ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി അവതരിപ്പിച്ച വൈദ്യുതി ബജറ്റിൽ വ്യക്തമാക്കി.
ഇതിനായി 15 കോടി രൂപ വകയിരുത്തി. വൈദ്യുതി വിഭാഗത്തിന് പുതിയ അഞ്ചുനില ഓഫീസ് കെട്ടിടം നിർമിക്കും. ഇതിനായി 15 കോടി നീക്കിവച്ചു. ഓഫീസ് കംപ്യൂട്ടറൈസേഷനും ഓണ്‍ലൈൻ പേമെന്റും നടപ്പാക്കാൻ മൂന്നു കോടി വകയിരുത്തി.
കോർപറേഷൻ വൈദ്യുതി വിഭാഗത്തിന് കീഴിൽ 38060 ഉപഭോക്താക്കളാണുള്ളത്. കോർപറേഷൻ ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് വാങ്ങുന്ന വൈദ്യുതി വിതരണത്തിൽ നഷ്ടപ്പെടുന്നത് 7.64 ശതമാനം.
ബസ് സ്റ്റാൻഡുകളുടെ
വികസനം
* വടക്കേ ബസ് സ്റ്റാൻഡ് സൗത്ത് ഇന്ത്യൻ
ബാങ്കിന്റെ സഹായത്തോടെ
ആധുനികവത്കരിക്കും.
* വടക്കേ, തെക്കേ സ്റ്റാൻഡുകളിൽ
മൾട്ടിലെവൽ പാർക്കിംഗ് സൗകര്യം
വികസിപ്പിക്കുന്ന
ജംഗ്ഷനുകൾ
* ഇക്കണ്ടവാര്യർ ജംഗ്ഷൻ
* വെളിയന്നൂർ ജംഗ്ഷൻ
* അശ്വിനി ജംഗ്ഷൻ
* പാട്ടുരായ്ക്കൽ ജംഗ്ഷൻ
* ചെന്പൂക്കാവ് ജംഗ്ഷൻ
നഗരത്തിൽ അഞ്ച്
ഫ്ളൈഓവറുകൾ
* പൂങ്കുന്നം
* വിയ്യൂർ പെരിങ്ങാവ്
* റോഡ് ദയ ഹോസ്പിറ്റലിനു സമീപം
* ഇക്കണ്ടവാര്യർ ജംഗ്ഷൻ
* ഫാത്തിമ നഗർ ജംഗ്ഷൻ
* അശ്വിനി ജംഗ്ഷൻ
* സോളാർ വൈദ്യുതിക്ക് സബ്സിഡി
* സോളാർ സ്ഥാപിക്കാൻ ജീവനക്കാർക്ക് പലിശരഹിത വായ്പ
* കോട്ടപ്പുറത്തു പുതിയ 110 കെവി സബ് സ്റ്റേഷൻ
* ജീവനക്കാർക്കു ക്വാർട്ടേഴ്സ്
* ഓണ്‍ലൈൻ പേയ്മെന്റ്
* ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് 20 കോടി
* മീറ്റർ ടെസ്റ്റിംഗ് ലാബിന് 40 ലക്ഷം
* വാഹനങ്ങൾ വാങ്ങിക്കാൻ 50 ലക്ഷം
ലാലൂരിൽ സ്പോർട്സ് കോംപ്ലക്സിനു 100 കോടി
01:46 AM Mar 30, 2017 | Deepika.com