വേലൂപ്പാടം: തീർഥകേന്ദ്രത്തിൽ മേയ് ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്തുന്ന വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളിന്റെ കമ്മിറ്റി ഓഫീസ് വികാരി ഫാ. പോൾസണ്‍ തട്ടിൽ ഉദ്ഘാടനം ചെയ്തു.
ജനറൽ കണ്‍വീനർ ഷിജോ ഞെരിഞ്ഞാംപിള്ളി അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. റിൻജോ ഓലപ്പുരയ്ക്കൽ, സേവ്യർ പൂക്കോടൻ, ജേക്കബ് നടുവിൽപീടിക, ജസ്റ്റിൻ മുല്ലൂർ, കെ.ടി. ഫ്രൻസിസ് എന്നിവർ പ്രസംഗിച്ചു.
തിരുനാൾ കമ്മിറ്റി ഓഫീസ് തുറന്നു
01:46 AM Mar 30, 2017 | Deepika.com