പഴയന്നൂർ: പശ്ചാത്തല മേഖലയ്ക്ക് 45 ശതമാനവും സേവനമേഖലയ്ക്ക് 35 ശതമാനവും ഉൽപ്പാദനമേഖലയ്ക്ക് 20 ശതമാനവും വകയിരുത്തി 96,48,57,10 ആകെ വരുമാനവും 960135710 ചിലവും 3,50,000 മിച്ചവുമുള്ള ബജറ്റ് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ചു.
ഭക്ഷ്യധാന്യ ഉത്പാദന രംഗത്ത് സംസ്ഥാനതല നേട്ടം ഉറപ്പാക്കിയും സന്പൂർണ ജൈവഗ്രാമപദ്ധതി വിവിധ ഏജൻസികളെ കോർത്തിണക്കി നടപ്പാക്കിയും പട്ടികജാതി പട്ടികവർഗ ആവാസകേന്ദ്രങ്ങളെ അഞ്ചുവർഷകൊണ്ട് വികസിതമാക്കിയിട്ടുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് എൻ.പദ്മകുമാർ അവതരിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ അധ്യക്ഷത വഹിച്ചു.
ജൈവ ഗ്രാമ പദ്ധതിയുമായി പഴയന്നൂർ ബജറ്റ്
01:46 AM Mar 30, 2017 | Deepika.com