മാള: വാട്ടർ
അഥോറിറ്റിയുടെ പൈപ്പുകൾ സംയോജിപ്പിക്കാൻ പഴയ ചെരുപ്പുകൾ ഉപയോഗിക്കുന്നതായി പരാതി ഉയരുന്നു. കുടിവെള്ളം കടന്നുപോകുന്ന പൈപ്പുക ളാണ് ഉപയോഗിച്ച ചെരുപ്പുകൾ ഉപയോഗിച്ച് സംയോജിപ്പിക്കുന്നത്.
റബർ വാഷുകൾ ഉപയോഗിച്ച് സംയോജിപ്പിക്കേണ്ടിടത്താണ് പഴയ ചെരുപ്പുകൾ ഉപയോഗിക്കുന്നത്. റബർ വാഷുകൾ വിപണിയിൽ കിട്ടാനില്ലാത്തതാണ് ചെരുപ്പുകൾ ഉപയോഗിക്കാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റി ജീവനക്കാരുടെ വിശദീകരണം. ഇന്നലെ വടമ ജംഗ്്ഷനിൽ പൈപ്പുകൾ ഇത്തരത്തിൽ സംയോജിപ്പിക്കുന്നതു കണ്ടതോടെ നാട്ടുകാർ പ്രശ്നം ഉണ്ടാക്കുകയായിരുന്നു.
വാട്ടർ അഥോറിറ്റി പൈപ്പുകൾ സംയോജിപ്പിക്കാൻ പഴയ ചെരുപ്പുകൾ ഉപയോഗിക്കുന്നതായി പരാതി
01:39 AM Mar 30, 2017 | Deepika.com