കാ​ർ​ഷി​ക​മേ​ഖ​ലയ്​ക്കും ഭ​വ​നനി​ർ​മാ​ണ​ത്തി​നും കു​ടി​വെ​ള്ള​ത്തി​നും ഊന്നൽ

01:36 AM Mar 30, 2017 | Deepika.com
ആ​ളൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് 2017-2018 ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2017-2018 വ​ർ​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ആ​ർ. ഡേ​വി​സ് അ​വ​ത​രി​പ്പി​ച്ചു. 17,60,75,889 രൂ​പ വ​ര​വും 16,34,93,772 രൂ​പ ചെലവും 1,25,82,117 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബജ​റ്റ് കാ​ർ​ഷി​ക​മേ​ഖ​ല​ക്ക് 62,54,998 രൂ​പ​യും ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് 53,57,725 രൂ​പ​യും കു​ടി​വെ​ള്ള​ത്തി​ന് 65,60,350 രൂ​പ​യും നീക്കിവച്ചു.
മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നു 30,63,140 രൂ​പ​യും പ​ശ്ചാ​ത്ത​ല​ മേ​ഖ​ല​യ്ക്ക് 2,08,14,595 രൂ​പ​യും ആ​സ്തി​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന് 1,31,85,314 രൂ​പ​യും ഉൗ​ർ​ജ്ജ​സം​ര​ക്ഷ​ണ​ത്തി​ന് 45,00,000 രൂ​പ​യും ശു​ചി​ത്വ​ത്തി​നും മാ​ലി​ന്യ സം​സ്ക്ക​ര​ണ​ത്തി​നും 50,67,400 രൂ​പ​യും വ​ക​യി​രു​ത്തി .
പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി. ​ജെ. നി​ക്സ​ണ്‍, അ​ജി​ത സു​ബ്ര​ഹ്മണ്യ​ൻ, അം​ബി​ക​ശി​വ​ദാ​സ​ൻ, ടി.​വി.ഷാ​ജു, ഐ. ​കെ. ച​ന്ദ്ര​ൻ, കെ. ​എം. മു​ജീ​ബ്, പി. ​വി. ലാ​ലു, മി​നി ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.