വഴി തടസപ്പെടുത്തിയതായി പരാതി
01:36 AM Mar 30, 2017 | Deepika.com
മറ്റത്തൂർ: വാട്ടർ അഥോറിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന കാവനാട് ശുദ്ധജലപദ്ധതിയുടെ പന്പ് ഹൗസ് പരിസരത്തേക്കുള്ള വഴി സ്വകാര്യ വ്യക്തികൾ തടസപ്പെടുത്തിയതായി ആക്ഷേപം. കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളിയിലുള്ള പന്പ് ഹൗസിലേക്കുള്ള മാർഗമാണ് ഭൂമിയുടെ അവകാശതർക്കത്തെ തുടർന്ന് ചിലർ മണ്ണിട്ടുയർത്തി തടസപ്പെടുത്തിയിരിക്കുന്നത്. കൊടകര, മറ്റത്തൂർ പഞ്ചായത്തുകളിലേക്ക് ശുദ്ധജലമെത്തിക്കുന്ന പന്പ് ഹൗസിലേക്കുള്ള വഴിയാണിത്. ആറ്റപ്പിള്ളി ലിഫ്റ്റ് ഇറിഗേഷൻ പന്പ് ഹൗസിലേക്കും കുളിക്കടവിലേക്കും എത്തിച്ചേരാനുള്ള വഴിയും ഇതു തന്നെയാണ്. കാലങ്ങളായുള്ള വഴിയിലെ മാർഗതടസം നീക്കുന്നതിന് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.