പാ​റ​പ്പു​റം ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വം മൂ​ന്നു​മു​ത​ൽ

01:36 AM Mar 30, 2017 | Deepika.com
മാ​ള: പാ​റ​പ്പു​റം ശ്രീ​ഹ​നു​മാ​ൻ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഏ​പ്രി​ൽ മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ താ​ല​പ്പൊ​ലി മ​ഹോ​ത്സ​വം ന​ട​ത്ത​പ്പെ​ടു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ മാ​ള​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഏ​പ്രി​ൽ മൂ​ന്നി​നു വൈ​കീ​ട്ട് 6.45നു ​ദീ​പാ​രാ​ധ​ന, പ്ര​സാ​ദ ശു​ദ്ധി, പു​ണ്യാ​ഹം, വാ​സ്തു​ബ​ലി, അ​ത്താ​ഴ​പൂ​ജ എ​ന്നീ പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ടും.
ര​ണ്ടാം ദി​ന​മാ​യ ചൊ​വ്വാ​ഴ്ച ഗ​ണ​പ​തി ഹ​വ​നം, ഉ​ഷ​പൂ​ജ, ഉ​ച്ച​പൂ​ജ, വൈ​കീ​ട്ട് ഏ​ഴി​നു 0.5 സ​തീ​ഷ് കൊ​ട​ക​ര ന​യി​ക്കു​ന്ന പ്ര​ഭാ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കം. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്ത​പ്പെ​ടും. മൂ​ന്നാം ദി​ന​മാ​യ ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഞ്ചു​മു​ത​ൽ ഗ​ണ​പ​തി​ഹ​വ​നം, ഉ​ഷ​പൂ​ജ, പ​ഞ്ച​വിം​ശ​തി ക​ല​ശ​പൂ​ജ, ക​ല​ശാ​ഭി​ഷേ​കം, ഉ​ച്ച​പൂ​ജ, പ്ര​സാ​ദ ഉൗ​ട്ട്, ദീ​പാ​രാ​ധ​ന, താ​ലം വ​ര​വ്, നാ​ട​ൻ​പാ​ട്ടു​ക​ൾ, ക​ള​രി നാ​ട്ട​റി​വ്, ഗു​രു​തി​പൂ​ജ, ഗു​രു​തി ത​ർ​പ്പ​ണം എ​ന്നീ പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ടും.
ഏ​പ്രി​ൽ 17 മു​ത​ൽ 24 വ​രെ ആ​ചാ​ര്യ​ൻ യാ​ഗാ​ന​ന്ദ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ന്ത്രി​ക​പൂ​ജ, പ​ഠ​ന​ശി​ബി​രം ന​ട​ത്ത​പ്പെ​ടു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​പ്പു ത​ന്ത്രി എം.​ജെ.​സു​മേ​ഷ്, ടി.​കെ.​കു​ഞ്ഞ​പ്പ​ൻ എ​ന്നി​വർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.