കൊ​ള​ത്തൂ​രി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തു പ​തി​വാ​കു​ന്നു

01:36 AM Mar 30, 2017 | Deepika.com
കൊ​ട​ക​ര: ദേ​ശീ​യ പാ​ത​യോ​ര​ത്ത് കൊ​ള​ത്തൂ​ർ മേ​ഖ​ല​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള​ളു​ന്ന​ത് പ​തി​വാ​കു​ന്നു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ മു​ത​ൽ അ​റ​വ് മാ​ലി​ന്യ​ങ്ങ​ൾ വ​രെ​യു​ള്ള​വ ഇ​വി​ടെ ത​ള്ളു​ന്നു​ണ്ട ്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും ചാ​ക്കു​ക​ളി​ലും കെ​ട്ടി​യാ​ണ് മാ​ലി​ന്യം ത​ള​ളു​ന്ന​ത്. വി​രു​ന്നു​ക​ൾ ക​ഴി​ഞ്ഞു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ളും പ്ര​ദേ​ശ​ത്ത് കൂ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ്. കൂ​ടാ​തെ ബാ​ർ​ബ​ർ ഷാ​പ്പു​ക​ളി​ൽ നി​ന്നു​ള്ള മു​ടി​യും ചാ​ക്കി​ൽ കെ​ട്ടി ഇ​വി​ടെ ത​ള്ളു​ന്നു​ണ്ട ്. മാ​ലി​ന്യ​ങ്ങ​ൾ മൂ​ലം രൂ​ക്ഷ​മാ​യ ദു​ർ​ന്ധ​വും പ്ര​ദേ​ശ​ത്തു​ണ്ട ്. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.