കൊടകര: ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കെഎസ്ടിഎ ചാലക്കുടി ഉപ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി . ജില്ലാ ജോയിന്റ് സെക്രട്ടറി വി. വി. ശശി ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് കെ.വി. വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ പി.എസ്.സുരേന്ദ്രൻ, കെ.വി. പ്രദീപ്, എം.ഒ. പോളി, പി.സി. സിജി , ടി.എസ്. നസീമ, കെ. നന്ദകുമാർ ,വിരമിക്കുന്ന അധ്യാപകരായ കെ.വി. ശശി (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ), പി.വി.ഷാജൻ,എം.എം. ഇട്ടൂപ്പ്, വി. സരോജിനി, എം.എം. ഗ്രേസി എന്നിവർ സംസാരിച്ചു.
യാത്രയയപ്പു നൽകി
01:36 AM Mar 30, 2017 | Deepika.com