പെരിന്തൽമണ്ണ : പാറൽ വീട്ടിക്കാട് എഎംഎൽപി സ്കൂളിന്റെ 118ാം വാർഷികം ആഘോഷിക്കുന്നു. 32 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക പി.കെ.ഉഷാദേവിക്കു യാത്രയയപ്പും നൽകും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പാന്പുകളെക്കുറിച്ചുള്ള പഠനം, കലാകായിക മത്സരങ്ങൾ, മെഹന്തി ഫെസ്റ്റ്, ഫോട്ടോഗ്രാഫി മത്സരം, രചനാ മത്സരങ്ങൾ, നാടൻകലകളുടെയും കളിയുടെയും അവതരണം തുടങ്ങിയവ അരങ്ങേറി. പരിപാടികളുടെ സമാപനം ഏപ്രിൽ ഒന്നിനു നടക്കും.
രാവിലെ പത്തിനു പ്രായമായ പൂർവ വിദ്യാർഥികളെ ആദരിക്കൽ, ഉപഹാര സമർപ്പണം, ഓർമകൾ പങ്കുവയ്ക്കൽ, മികവു പുലർത്തിയ പൂർവ വിദ്യാർഥികളെ അനുമോദിക്കൽ തുടങ്ങിയവ നടക്കും. ഉച്ചയ്ക്കുശേഷം മൂന്നിന് സാംസ്കാരിക ഘോഷയാത്ര. നാലിനു യാത്രയയപ്പ് സമ്മേളനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിക്കും. ആലിപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.സിനി ഉപഹാര സമർപ്പണം നടത്തും.
ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ടി.ഹാജറുമ്മ വാർഷിക സപ്ലിമെന്റ് പ്രകാശനം നടത്തും. മികച്ച ഗോൾകീപ്പർക്കുള്ള റിലയൻസ് ദേശീയ അവാർഡ് ജേതാവ് വി.സലീമിനെ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ.സദഖ അനുമോദിക്കും. എഇഒ അജിത്മോൻ, ബിപിഒ മനോജ്കുമാർ എന്നിവർ സമ്മാന വിതരണം നടത്തും.
പാറൽ വീട്ടിക്കാട് സ്കൂൾ 118-ാം വാർഷികാഘോഷം
12:51 AM Mar 30, 2017 | Deepika.com