പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ ബ​ജ​റ്റ് അവതരിപ്പിച്ചു

12:51 AM Mar 30, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ്ര​ഖ്യ​പ​ന​ങ്ങ​ളും പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​ങ്ങ​ളു​മി​ല്ലാ​തെ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ 2017-18 വ​ർ​ഷ​ത്തെ ബ​ജ​റ്റ് ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കൂ​ടി​യാ​യ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ രാ​ജ് അ​വ​ത​രി​പ്പി​ച്ചു.
63,65,64,950 രൂ​പ വ​ര​വും 59,05,09,200 രു​പ​ചെ​ല​വും, 12.69,31,926 രൂ​പ നീ​ക്കി​യി​രി​പ്പും കാ​ണി​ക്കു​ന്ന ബ​ജ​റ്റാ​ണ് കൗ​ണ്‍​സി​ൽ അവതരിപ്പിച്ചത്. പു​തി​യ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ സ​ന്പൂ​ർ​ണ ബ​ജ​റ്റ് ഏ​പ്രി​ൽ 26നും ​അ​തി​മേ​ലു​ള്ള ച​ർ​ച്ച 27നും ​ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചു.
2016-17 വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും പു​തി​യ വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും സ​ന്പൂ​ർ​ണ ബ​ജ​റ്റി​ലു​ണ്ടാ​വും. ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
20.68 കോ​ടി രൂ​പ​യു​ടെ റ​വ​ന്യൂ​വ​ര​വും 34 കോ​ടി​യു​ടെ മൂ​ല​ധ​ന വ​ര​വും, 8.96 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​താ വ​ര​വു​മാ​ണ് പു​തി​യ സാ​ന്പ​ത്തി​ക വ​ർ​ഷം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ഇ​തി​ൽ 21.40 കോ​ടി റ​വ​ന്യൂ ചെ​ല​വു​ക​ളും, 33.16 കോ​ടി മൂ​ല​ധ​ന ചെ​ല​വു​ക​ളും, 4.47 കോ​ടി ബാ​ധ്യ​ത​ചെ​ല​വു​ക​ളു​മാ​ണ്.