നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ ഹൈസ്കൂളില്ല് പഠിക്കുന്ന എസ്ടി വിദ്യാർഥികൾക്ക് സൈക്കിൾ വിതരണം ചെയ്തു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 104 പട്ടിക ജാതി, പട്ടിക വർഗ വിദ്യാർഥികൾക്ക് സൈക്കിൾ നൽകിയത്.
എരഞ്ഞിമങ്ങാട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാൻ വിതരണോദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ തോണിക്കടവൻ ഷൗക്കത്ത്, അധ്യാപകരായ ഷേർളി, സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
സൈക്കിൾ വിതരണം ചെയ്തു
12:51 AM Mar 30, 2017 | Deepika.com