മലപ്പുറം : ബിഎസ്എൻഎൽ കരാർ തൊഴിലാളികൾക്ക് ബോണസ് അനുവദിക്കുക, തൊഴിലാളികളുടെ വേതന കുടിശിക തീർത്തു നൽകുക, തുല്യജോലിക്ക് തുല്യ വേതനം നൽകുക, ഇപിഎഫ്, ഇഎസ്ഐ എന്നിവ യഥാസമയം അടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, കാറ്റഗറൈസേഷൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിഎസ്എൻഎൽ കാഷൽ കോണ്‍ട്രാക്ടേഴ്സ് ലേബർ യുണിയൻ (സിഐടിയു) മലപ്പുറം ജനറൽ മാനേജരുടെ ഓഫീസിനു മുന്നിൽ കൂട്ട ഉപവാസം നടത്തി.
ബിഎസ്എൻഎൽ - സിസിഎൻയു സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.ടി അബൂബക്കർ അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു.
കൂട്ട ഉപവാസം നടത്തി
12:50 AM Mar 30, 2017 | Deepika.com